കാഡ്‌ബെറി ചോക്‌ളേറ്റിൽ ബീഫ് അടങ്ങിയിട്ടുണ്ടോ ? [24 Fact Check]

ഇന്ത്യയിൽ ലഭിക്കുന്ന കാഡ്‌ബെറി ചോക്‌ളേറ്റ് ബഹിഷ്‌കരിക്കണമെന്ന പ്രചാരണം കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
എന്ത് കൊണ്ട് കാഡ്‌ബെറി ചോക്‌ളേറ്റ് ഉപേക്ഷിക്കണം…? അതിൽ ബീഫ് അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച സ്‌ക്രീൻ ഷോർട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ( beef in cadbury chocolate 24 fact check )
‘ബോയ്‌ക്കോട്ട് കാഡ്‌ബെറി’ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ക്യാമ്പയിനും സജീവമാണ്. ബീഫിൽ നിന്നും ലഭിക്കുന്ന ജെലാറ്റിൻ ചോക്‌ളേറ്റിൽ അടങ്ങിയിട്ടുണ്ടെന്നും പ്രചാരണമുണ്ട് . എന്നാൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ഇന്ത്യയിൽ കാഡ്‌ബെറി ചോക്‌ളേറ്റുകൾ നിർമ്മിക്കുന്ന കമ്പനിയായ മോൻഡെലെസ് പ്രൊഡക്ട് വ്യക്തമാക്കി.
Read Also: പൊതുസ്ഥലത്ത് പാന്‍മസാല ഉപയോഗിക്കുന്ന ദൃശ്യങ്ങളിലുള്ളത് കേരള പൊലീസല്ല; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം[24 Fact Check]
കമ്പനി നിർമ്മിക്കുന്ന ചോക്‌ളേറ്റുകൾ 100 ശതമാനവും വെജിറ്റേറിയനാണെന്നും അധികൃതർ വിശദീകരിച്ചു. കവറിന് പുറമെയുള്ള പച്ച വൃത്തം ഇതിന് തെളിവാണെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു.
Story Highlights: beef in cadbury chocolate 24 fact check
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!