Advertisement

‘വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്ര വലിയ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത്’; ‘ഫ്ളവേഴ്സ് ഓൺ സ്റ്റേജ്’ മെഗാ ഷോയുടെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് ഭാവന

November 8, 2022
3 minutes Read
bhavana flowers mega show
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാൡ പ്രേക്ഷകർക്ക് മുന്നിൽ ലൈവ് പർഫോമൻസുമായി പ്രിയതാരം ഭാവന എത്തുന്നു. ജിദ്ദയിൽ നടക്കുന്ന ‘ഫ്ളവേഴ്സ് ഓൺ സ്റ്റേജ്’ മെഗാ ഷോയിലാണ് താരം ഒരിടവേളയ്ക്ക് ശേഷം മാസ്മരിക പ്രകടനവുമായി എത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ആകാംക്ഷയും സന്തോഷവും താരം മറച്ചുവച്ചില്ല. ( bhavana flowers mega show )

‘വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്ര വലിയ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് ഞാൻ. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിധ ചേരുവകളും ചേർത്താണ് ഇവന്റ് ഒരുക്കിയിരിക്കുന്നത്’- ഭാവന പറഞ്ഞു.

യുഎഇയിൽ സ്റ്റേജ് പർഫോമൻസിന് പോയിട്ട് വർഷങ്ങളായെന്നും സിനിമ ചെയ്യുന്ന അതേ സന്തോഷമാണ് സ്‌റ്റേജിൽ പർഫോം ചെയ്യുമ്പോഴുമെന്ന് ഭാവന പറഞ്ഞു. നവംബർ 10ന് നടക്കുന്ന പരിപാടിയുടെ ഭാഗമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു.

Read Also: ഫ്‌ളവേഴ്‌സ് മെഗാ ഷോ നവംബർ 10ന്; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാം ?

മലയാളത്തിലെ പ്രമുഖ സിനിമാ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരക്കുന്ന മെഗാ എന്റര്ടൈൺമെൻറ് ഷോ അടുത്തെത്തി നിൽക്കേ ഏറെ പ്രതീക്ഷയിലാണ് ജിദ്ദയിലെ കലാ സ്നേഹികൾ. ഫ്ലവേഴ്സും ട്വെന്റിഫോറും ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് ജിദ്ദ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണിക്ക് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിലാണ് പരിപാടി നടക്കുന്നത്.

Read Also: ‘അന്നെനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല, ഷൂട്ടിങ് മുടങ്ങി’;സിനിമ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് ഭാവന

ഫ്ളവേഴ്സ് ആന്ഡ് ട്വെൻറിഫോർ മേധാവി ആർ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സിനിമാ ടിവി താരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം പേരാണ് മൂന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന നോൺ സ്റ്റോപ്പ് എൻറർടൺമെൻറ് ഷോയ്ക്കായി കേരളത്തിൽ നിന്നെത്തുന്നത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കാൻ www.ticketingboxoffice.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.

Story Highlights: bhavana flowers mega show, flowers tv

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement