എം.എം.ഹസ്സന്റെ ആത്മകഥ ഓര്‍മ്മചെപ്പിന്റെ പ്രകാശനം എം.എ.യൂസഫലി നിർവഹിച്ചു

എം.എം.ഹസ്സന്റെ ആത്മകഥ ഓര്‍മ്മചെപ്പിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഷാർജ പുസതകമേളയിൽ നടന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പ്രകാശനകർമ്മം നിർവഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ.റഹിം ആദ്യ കോപി ഏറ്റുവാങ്ങി ( M M Hassan Autobiography ).
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമാണ് എം.എം.ഹസ്സനെന്ന് യൂസഫലി പറഞ്ഞു. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളുമാണ് ഓര്‍മ്മച്ചെപ്പ് എന്ന ഈ പുസ്തകത്തിലൂടെ താന്‍ എഴുതിയതെന്ന് എം.എം.ഹസ്സന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
അതേസമയം, യുവകവിയും, പ്രവാസി മലയാളിയുമായ ജയകുമാർ മല്ലപ്പള്ളിയുടെ കവിതാസമാഹാരം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. മല്ലപ്പള്ളി സ്വദേശിയായ ജയകുമാർ പലപ്പോഴായി എഴുതിയ എഴുപത്തിയഞ്ച് കവിതകളുടെ സമാഹാരമാണ് “വാകപ്പൂക്കൾ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം. പുസ്തകത്തിന്റെ പുറം ചട്ടയുടെ പ്രകാശനം ദുബായിൽ നടന്നു ഈമാസം 12 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കവിയും ഗാനരചയിതാവും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, സംവിധായകനും, തിരക്കഥാകൃത്തുമായ ഡോ.കൃഷ്ണ ഭാസ്കർ മംഗലശ്ശേരിക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിക്കും.
Story Highlights: M M Hassan Autobiography
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here