‘ബിഗ് ബോസിൽ കടം കാരണമാണ് പോയത്, സ്വയം പുറത്ത് വരാൻ സാധിക്കുമായിരുന്നുവെങ്കിൽ അത് ചെയ്‌തേനെ’ : മഞ്ജു പത്രോസ്

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. എന്നാൽ ബിഗ് ബോസ് പരിപാടിയിൽ പോയത് താരത്തിന്റെ ജനപ്രീതി അൽപമൊന്ന് മങ്ങിച്ചു. എന്നാൽ തനിക്ക് ബിഗ് ബോസിൽ പോകാതിരിക്കാൻ സാധിക്കില്ലായിരുന്നുവെന്നും, അത്രമാത്രം കടം കയറി നിൽക്കുകയായിരുന്നുവെന്നും മഞ്ജു പത്രോസ് പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തൽ. ( manju sunichan about big boss )
‘ഒരു ദിവസം സീരിയലിൽ അഭിനയിച്ചാൽ എത്ര രൂപ കിട്ടുമെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ ആ വരുമാനം കൊണ്ട് 8 ലക്ഷം രൂപയുടെ കടബാധ്യതയൊന്നും തീരില്ല. അങ്ങനെയാണ് ബിഗ് ബോസിൽ അവസരം വന്നപ്പോൾ പോയത്. ഒരു രണ്ടാഴ്ചയൊക്കെ നിന്നിട്ട് വരാമെന്നാണ് കരുതിയത്. പക്ഷേ 49 ദിവസം നിൽക്കേണ്ടി വന്നു. സ്വയം ക്വിറ്റ് ചെയ്ത് വരാന്ഡ സാധിക്കുമായിരുന്നില്ല. ഇല്ലായിരുന്നെങ്കിൽ ഇടയ്ക്ക് വച്ച് തന്നെ പുറത്തേക്ക് വന്നേനെ. 49 ദിവസം പൂർത്തിയാക്കി ഔട്ടായാണ് പുറത്ത് വന്നത്’- മഞ്ജു പറഞ്ഞു.
ബിഗ് ബോസിന് ശേഷം സിനിമകൾ കുറഞ്ഞിരുന്നു. ബിഗ് ബോസിലെ ചുംബന വിവാദം യഥാർത്ഥത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ‘സൗഹൃദമുള്ള വ്യക്തിയെ ഒരാൾ കെട്ടിപ്പിടിക്കുകയും, കവിളിൽ ചുംബിക്കുകയും ചെയ്യില്ലേ ? അതാണ് അന്ന് അവിടെ സംഭവിച്ചത്’- മഞ്ജു ഫ്‌ളവേഴ്‌സ് വേദിയിൽ പറഞ്ഞു.
ബിഗ് ബോസ് താൻ ദിവസവും കണ്ട് പഠിച്ച് പോയ വ്യക്തിയായിരുന്നില്ല, അതുകൊണ്ട് തന്നെ ഷോയുടെ രീതികളൊന്നും അറിയില്ലായിരുന്നുവെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
Story Highlights: manju sunichan about big boss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here