Advertisement

ഗവര്‍ണര്‍ക്ക് പുതിയ അഭിഭാഷകന്‍

November 8, 2022
Google News 2 minutes Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേശകനായി ഹൈക്കോടതിയില്‍ പുതിയ അഭിഭാഷകനെ നിയമിച്ചു. അഡ്വ.എസ്.ഗോപകുമാരന്‍ നായര്‍ പുതിയ സ്റ്റാന്‍ഡിംഗ് കോണ്‍സലാകും. ഹൈക്കോടതി – സുപ്രീംകോടതി എന്നിവിടങ്ങളിലെ മുതിര്‍ന്ന അഭിഭാഷകനാണ് അദ്ദേഹം.

Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേശകർ ഇന്ന് രാജിവച്ചിരുന്നു. അവർക്ക് പകരമായാണ് ​ഗോപകുമാരൻ നായരെ നിയമിച്ചത്. ലീഗൽ അഡ്വൈസർ ജെയ്ജു ബാബു സ്റ്റാൻഡിങ് കോൺസലർ അഡ്വ.ലക്ഷ്മിയുമാണ് രാജിവെച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. പകരം സ്റ്റാൻഡിം​ഗ് കോൺസിലിനെ നിയോ​ഗിക്കുന്ന കാര്യം ഇവരെ അറിയിച്ചശേഷം രാജ്ഭവന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: new legal advisers arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here