പല പാര്‍ട്ടികളും നേരത്തെ ഗവര്‍ണര്‍മാരെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; സീതാറാം യെച്ചൂരി

ഗവര്‍ണര്‍മാരുടെ സംസ്ഥാന തലങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ക്കെതിരെ നിയമപരമായി നീങ്ങുന്നത് സംബന്ധിച്ചു ആലോചന നടക്കുകയാണ്. പല പാര്‍ട്ടികളും നേരത്തെ ഗവര്‍ണര്‍മാരെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.(seetharam yechuri against governor aarif muhammed khan)
ശരദ് പവാര്‍, സോണിയ ഗാന്ധി, മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, നിതീഷ് കുമാര്‍, ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചതായി അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതയില്‍ അവര്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ ഉപയോഗിച്ച് ബിജെപി അജണ്ട നടപ്പിലാക്കുന്നുവെന്നും ഇതിനെതിരെ പ്രതിപക്ഷ ഐക്യം ഉയര്‍ന്നു വരണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Story Highlights: seetharam yechuri against governor aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here