വിഴിഞ്ഞം സമരം ഉടന്‍ ഒത്തുതീർപ്പാവും എന്ന് കരുതുന്നുണ്ടോ?; ട്വന്റിഫോർ യുട്യൂബ് പോളിന്റെ ഫലമറിയാം
വിഴിഞ്ഞം സമരം ഉടന്‍ ഒത്തുതീർപ്പാവും എന്ന് കരുതുന്നുണ്ടോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 11 മണിക്കൂറിൽ 28,000 പേർ പങ്കെടുത്ത പോളിൽ 60 ശതമാനം പേരും ഇല്ല എന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ ഉണ്ട് എന്ന് വോട്ട് ചെയ്തപ്പോൾ 15 ശതമാനം പേർക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി ( vizhinjam protest twentyfour poll ).
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
സമരം ഉടന്‍ ഒത്തുതീർപ്പാവും എന്ന് കരുതുന്നുണ്ടോ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്.
ഈ സമരം ഒത്തുതീർപ്പിലേത്തെണ്ട സമയം കഴിഞ്ഞു. എന്നിട്ടും സമരം തുടരുന്നത് തീർത്തും സംശയകരമാണ്. സമരം അവസാനിപ്പിക്കാൻ അതിരൂപതക്ക് വലിയ താല്പര്യം ഇല്ല. എന്നാൽ സർക്കാർ ഇവിടെ പ്രശ്നം പരിഹരിക്കാൻ കൂടുതൽ ഒന്നും ചെയ്യുന്നുമില്ലെന്നായിരുന്നു ഹരി കൃഷ്ണൻ എന്ന പ്രക്ഷകന്റെ പ്രതികരണം. വിഴിഞ്ഞം സമരം രാഷ്ട്രീയ കളി ആണ്. വിഴിഞ്ഞം സമരം ആനാവശ്യമാണ് തുടങ്ങിയ പ്രതികരണങ്ങളും ഉയർന്നു. സർക്കാർ നൽകേണ്ട നീതി കൊടുത്താൽ പ്രശ്നം കഴിയുമെന്ന് മുഷിൻ എച്ച് എന്ന യൂസറും പ്രതികരിച്ചു.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: vizhinjam protest twentyfour poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here