Advertisement

ലെസ്ബിയൻസ് എന്ന് സംശയം, പശ്ചിമ ബംഗാളിൽ യുവതികൾക്ക് ക്രൂര മർദ്ദനം, സ്വകാര്യഭാഗങ്ങൾ പൊള്ളിച്ചു

November 8, 2022
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലെസ്ബിയൻ ആണെന്ന് സംശയിച്ച് യുവതികൾക്ക് ക്രൂര മർദനം. രണ്ട് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി ചൂടാക്കി പള്ളലേൽപ്പിച്ചു. യുവതികളുടെ ബന്ധുക്കളിൽ ഒരാളാണ് ആക്രമണം നടത്തിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. (Women suspected to be lesbians beaten, private parts burnt with iron rod)

തങ്ങളെ ലെസ്ബിയൻസ് എന്ന് മുദ്രകുത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിച്ച രണ്ട് ബന്ധുക്കൾക്കെതിരെ ഇരകൾ സാഗർദിഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു നാട്ടുകാരന്റെ സഹായത്തോടെ ഇരകളെ ബലാത്സംഗം ചെയ്യാൻ പ്രതി ശ്രമിച്ചതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Read Also: വൈസ് ചാൻസലർമാരുടെ നിയമനം, കോടതി വിധി നടപ്പിലാക്കാൻ; മുഖ്യമന്ത്രിക്കും വിമർശനം – സർക്കാരിനെതിരെ ഗവർണർ

‘പെൺകുട്ടികൾ രണ്ടുപേരും ഒരുമിച്ചാണ് വളർന്നത്. അവർ പരസ്പരം പിന്തുണയ്ക്കുകയും സഹവാസം ആസ്വദിക്കുകയും ചെയ്യുന്നു.’ – സംഭവമറിഞ്ഞ് സാഗർദിഗി ഗ്രാമത്തിലേക്ക് ഓടിയെത്തിയ ഇരയുടെ അമ്മ പറഞ്ഞു. അവരുടെ സൗഹൃദം നാട്ടുകാർ അംഗീകരിച്ചില്ലെന്നും അമ്മ കൂട്ടിച്ചേർത്തു. ഗ്രാമത്തിൽ മുത്തശ്ശിയോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

‘ഞാനും എന്റെ സുഹൃത്തും എല്ലാ ദിവസവും കണ്ടുമുട്ടുകയും ബീഡി (പ്രാദേശിക പുക) കെട്ടുകയും ചെയ്യും. പക്ഷേ ഒക്ടോബർ 25 ന് ഞാൻ അവളെ കണ്ടില്ല. പിന്നീട് രാത്രിയിൽ അവൾ എന്നെ വിളിച്ച് കാണാൻ വരാൻ ആവശ്യപ്പെട്ടു. കഠിനമായ വേദന അനുഭവിക്കുകയാണെന്ന് അവൾ പറഞ്ഞു. അന്നു രാത്രി അവിടെ തങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു’ – ഇരകളിൽ ഒരാൾ പറയുന്നു. ഇരയുടെ ബന്ധുക്കളായ രണ്ട് പ്രതികളും സഹീബുൽ ഷെയ്ഖ് എന്ന മറ്റൊരു നാട്ടുകാരനും രാവിലെ 11 മണിയോടെ പെൺകുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി.

Read Also: വിദ്യാർത്ഥിനിയുമായി പ്രണയം, അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി; ഒടുവിൽ വിവാഹം

പെൺകുട്ടികൾ ഒരേ കിടക്ക പങ്കിടുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചതായി റിപ്പോർട്ടുണ്ട്. “ഞങ്ങൾ സുഹൃത്തുക്കളാണ്” ഒരു പെൺകുട്ടി അവരോട് പറഞ്ഞു. എന്നാൽ മൂവരും ചേർന്ന് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളിൽ ഒരാളെ ഔതുവ ഗ്രാമത്തിൽ നിന്ന് തിങ്കളാഴ്ച മാൾഡ പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കദം, സാഹിബ് എന്നിങ്ങനെയുള്ള മറ്റ് രണ്ട് പേർ ഇപ്പോൾ ഒളിവിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Story Highlights: Women suspected to be lesbians beaten, private parts burnt with iron rod

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement