Advertisement

യാക്കോബായ ഭരണത്തിൽ സ്ത്രീകൾക്ക് 35 ശതമാനം പ്രാതിനിധ്യം നൽകാൻ തീരുമാനം

November 9, 2022
Google News 1 minute Read

യാക്കോബായ സഭാ ഭരണത്തിൽ സ്ത്രീ പ്രാധിനിത്യം നൽകാൻ തീരുമാനം. 35 ശതമാനം പ്രാതിനിധ്യമാണ് സ്ത്രീകൾക്ക് നൽകുക. 2016ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർദ്ദേശം നൽകി. പള്ളി വികാരികൾക്ക് സർക്കുലറിലൂടെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ചില ഭദ്രാസനങ്ങളിൽ ഇതിനോടകം തന്നെ ഇത്തരത്തിൽ പ്രാതിനിധ്യം നൽകിവരുന്ന രീതിയുണ്ട്. പക്ഷെ, അത് വ്യാപകമായി നടപ്പാക്കിയിട്ടില്ലായിരുന്നു. അതിലാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. യാക്കോബായ സഭയിലെ ഭരണതലത്തിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചിരിക്കുന്നു. സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാർഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും ഭദ്രാസന തലത്തിലും ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഉറപ്പുവരുത്തണമെന്നും ബസേലിയോസ് തോമസ് പ്രഥമൻ ബാവ കൂട്ടിച്ചേർത്തു. പള്ളി വികാരിമാർക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവ സർക്കുലറിലൂടെയാണ് ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിട്ടുള്ളത്. യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒരു തീരുമാനം എന്ന് തന്നെ നമുക്ക് ഇതിനെ വിശേഷിപ്പിക്കാനാകും.

Story Highlights: jacobite church women 35 percent representation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here