Advertisement

‘മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ, 11,000 ജീവനക്കാർ പുറത്തേക്ക്’; വിഷമകരമായ തീരുമാനമെന്ന് സക്കർബർഗ്

November 9, 2022
Google News 3 minutes Read

ട്വിറ്ററിന് പുറകെ ഫേസ്ബുകിലും കൂട്ടപ്പിരിച്ചുവിടൽ. മാതൃ കമ്പനിയായ മെറ്റയിൽ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് തീരുമാനം. 11,000 ലേറെ പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.(mark zuckerberg confirms 11000 meta job cuts)

സക്കർബർഗ് ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെയാണ്

“മെറ്റയുടെ ചരിത്രത്തിൽ ഞങ്ങൾ വരുത്തിയ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളിൽ ചിലത് ഇന്ന് ഞാൻ പങ്കിടുന്നു. ഞങ്ങളുടെ ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാനും ഞങ്ങളുടെ കഴിവുള്ള 11,000-ത്തിലധികം ജീവനക്കാരെ പോകാൻ അനുവദിക്കാനും ഞാൻ തീരുമാനിച്ചു”

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന. ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Story Highlights: mark zuckerberg confirms 11000 meta job cuts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here