Advertisement

വൈകിട്ട് യൂണിഫോം ഊരിവച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോകുന്നവരാണ് നിങ്ങളും; പൊലീസിനെതിരെ വി.വി.രാജേഷിന്റെ പ്രകോപന പരാമർശം

November 9, 2022
Google News 1 minute Read

പൊലീസിനെതിരെ പ്രകോപന പരാമർശവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. വൈകീട്ട് യൂണിഫോം ഊരിവച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോകുന്നവരാണ് നിങ്ങളും. മസിൽ കാണിക്കാൻ നിന്നാൽ നേരിടാൻ ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് അടിച്ചു എന്ന് കാട്ടിയാണ് പരാമർശം. മഹിളാ മോർച്ച മാർച്ച് ടെസ്റ്റ് ഡോസാണ്. ഭരണ സമിതി പിരിച്ചുവിടും വരെ സമരം തുടരും. സിപിഐഎം അഴിമതികൊണ്ട് തടിച്ചുകൊഴുക്കാൻ കാരണം യുഡിഎഫ് ആണ്. പുരുഷ പൊലീസിൻ്റെ മസിലിനെ ബിജെപി നേരിടുമെന്നും വി.വി.രാജേഷ് പറഞ്ഞു.

Story Highlights: VV Rajesh provocative remark against the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here