Advertisement

ആധാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍; അനുബന്ധ രേഖകള്‍ 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കണം

November 10, 2022
Google News 1 minute Read
central govt amends Aadhaar rules

ആധാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ ഭേദഗതിയോടെ എന്റോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷം പൂര്‍ത്തിയാകുന്നതിനിടയില്‍ ഉടമകള്‍ ഒരിക്കലെങ്കിലും അനുബന്ധ രേഖകള്‍ പുതുക്കേണ്ടിവരും.

ആധാര്‍ കാര്‍ഡ് ഉടമകള്‍ ഓരോ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നീ രേഖകള്‍ നല്‍കിയാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ആധാര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി.

Read Also: പരിഷ്‌കാരങ്ങളുമായി പുതിയ ഭാവത്തില്‍ ജി-മെയില്‍; ഇനി പുതിയ ഇന്റര്‍ഫെയ്‌സ്

കഴിഞ്ഞ വര്‍ഷം 16 കോടിയോളം ആധാര്‍ അപ്‌ഡേറ്റുകളാണ് രാജ്യത്താകെ നടന്നത്. പുതിയ ഭേദഗതിയില്‍ ബയോമെട്രിക് അപ്‌ഡേറ്റ് ഉള്‍പ്പെടില്ല. ബയോമെട്രിക് അപ്‌ഡേറ്റ് ആവശ്യമായി വരുമ്പോള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

Story Highlights: central govt amends Aadhaar rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here