Advertisement

എൽദോസിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ

November 10, 2022
Google News 1 minute Read

ബലാത്സംഗ കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്ക് ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നൽകിയ രഹസ്യം മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read Also: ബലാത്സംഗ കേസ് : എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

അതേസമയം പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ഹർജി പരിഗണിക്കവേ എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ പരാതിക്കാരിയും സർക്കാരും എതിർത്തു. മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സർക്കാർ മറുപടി നൽകി. മൊഴി പകർപ്പ് നൽകരുതെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടു.

Story Highlights: Eldhose Kunnappilly’s sexual assault case updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here