Advertisement

അഞ്ച് വർഷങ്ങൾക്കു ശേഷം ഗോട്സെ ടീമിൽ; ഖത്തർ ലോകകപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചു

November 10, 2022
Google News 2 minutes Read
qatar world cup germany

ഖത്തർ ലോകകപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷം മരിയോ ഗോട്സെ ടീമിൽ തിരികെയെത്തിയതാണ് ശ്രദ്ധേയം. പരിക്കേറ്റ ഫ്ലോറൻ വെർട്സും മർക്കോ റൂയിസും ടീമിൽ ഇടം നേടിയില്ല. ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ 17കാരൻ യുസുഫ മോകോകൊയും ഖത്തറിലേക്ക് പറക്കും. (qatar world cup germany)

Read Also: Qatar World Cup ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു

പരുക്കിലല്ലാത്ത പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടംപിടിച്ചപ്പോൾ ടിമോ വെർണർ, മാറ്റ് ഹമ്മൽസ് എന്നിവരെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഒഴിവാക്കി. മാനുവൽ ന്യൂയർ തന്നെയാണ് ഗോൾ പോസ്റ്റിൽ. ടെർ സ്റ്റേഗൻ, കെവിൻ ട്രാപ്പ് എന്നിവർ മറ്റ് ഗോൾ കീപ്പർമാരാവും. റൂഡിഗർ, മുള്ളർ, ഗോരട്സ്ക, ഗുണ്ടോഗൻ, കിമ്മിച്ച്, മുസ്യാല, സാനെ, ഹാവെർട്സ്, നാബ്രി തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്.

ഈ മാസം 20നാണ് ലോകകപ്പ് ആരംഭിക്കുക. സ്പെയിൻ, കോസ്റ്റാറിക്ക, ജപ്പാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ജർമനി. ജപ്പാനെതിരെ ഈ മാസം 23നാണ് ജർമനിയുടെ ആദ്യ കളി. 28ന് സ്പെയിനെയും ഡിസംബർ 2ന് കോസ്റ്റാറിക്കയെയും ജർമനി നേരിടും.

Read Also: ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്

ജർമനി ടീം

ഗോൾകീപ്പർമാർ:

മാനുവൽ നോയർ (ബയേൺ മ്യൂണിക്ക്)
മാർക്ക് ആന്ദ്രേ ടെർസ്‌റ്റെഗൻ (ബാഴ്‌സലോണ)
കെവിൻ ട്രാപ്പ് (എന്ത്രാക്ട് ഫ്രാങ്ക്ഫുർട്ട്)

പ്രതിരോധനിര:

അർമൽ ബെല്ല കൊച്ചാപ് (സതാംപ്ടൺ)
മത്ത്യാസ് ഗിന്റർ (ഫ്രീബർഗ്)
ക്രിസ്റ്റ്യൻ ഗുണ്ടർ (ഫ്രീബർഗ്)
തിലോ കെഹ്‌റർ (വെസ്റ്റ്ഹാം)
ലൂക്കാസ് ക്ലോസ്റ്റർമാൻ (ആർ.ബി ലീപ്‌സിഷ്)
ഡേവിഡ് റൗം (ലീപ്‌സിഷ്)
ആന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്)
നിക്കോ സ്‌ക്ലോട്ടർബെക്ക് (ഡോട്മുണ്ട്)
നിക്ലാസ് സുലെ (ഡോട്മുണ്ട്)

മധ്യനിര:

ജൂലിയൻ ബ്രാന്റ് (ഡോട്മുണ്ട്)
ലിയോൺ ഗോരട്‌സ്‌ക (ബയേൺ)
മരിയോ ഗോട്‌സെ (ഫ്രാങ്ക്ഫുർട്ട്)
ഇൽകേ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി)
ജോഷ്വ കിമ്മിച്ച് (ബയേൺ)
ജൊനാസ് ഹോഫ്മാൻ (ബൊറുഷ്യ ഗ്ലാദ്ബാക്ക്)

മുന്നേറ്റനിര:

തോമസ് മുള്ളർ (ബയേൺ)
കരീം അദേയെമി (ഡോട്മുണ്ട്)
കായ് ഹാവെർട്സ് (ചെൽസി)
ജമാൽ മുസ്യാല (ബയേൺ)
സെർജി നാബ്രി (ബയേൺ)
യൂസുഫ മുകോകോ (ഡോട്മുണ്ട്)
ലിറോയ് സാനെ (ബയേൺ)
നിക്ലാസ് ഫുൾക്രുഗ് (വെർഡർ ബ്രമൻ)

Story Highlights: qatar fifa world cup germany team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here