Advertisement

Qatar World Cup ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു

November 10, 2022
Google News 2 minutes Read
Qatar World Cup france squad

ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്. കാമവിംഗ, എന്‍കുനു, ടച്ച്‌മെനി, യൂള്‍സ് കൗണ്ടെ എന്നിവര്‍ ടീമില്‍ ഇടംനേടി. ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സ് ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്.(Qatar World Cup france squad )

ഗോള്‍കീപ്പര്‍മാര്‍; അല്‍ഫോണ്‍സ് അരിയോള, സ്റ്റീവ് മന്ദണ്ട, ഹ്യൂഗോ ലോറിസ്. ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, യൂള്‍സ് കൗണ്ടെ , വില്യം സാലിബ, ദയോത് ഉപമെക്കാനോ, മിലിയക്‌സ് ഡി ടെറൈന്‍. മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെന്‍ഡൂസി, അഡ്രിയന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, ജോര്‍ദാന്‍ വെറെറ്റൗട്ട്. ഫോര്‍വേഡ്‌സ്: കരീം ബെന്‍സെമ, കിംഗ്സ്ലി കോമാന്‍, ഔസ്മാന്‍ ഡെംബെലെ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ക്രിസ്റ്റഫര്‍ എന്‍കുനു.

Read Also: ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്

2018 ഫൈനലില്‍ ഗോള്‍ നേടിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബയും എന്‍ ഗോലോ കാന്റെയും പരുക്കുമൂലം പുറത്താണ്. പുതുതായി കിരീടമണിഞ്ഞ ബാലന്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സെമ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, ഔസ്മാന്‍ ഡെംബെലെ എന്നിവര്‍ക്കൊപ്പം നിരയെ നയിക്കും. ഈ മാസം ആദ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്നതിനിടെ പരുക്കേറ്റ് പുറത്തുപോയ സെന്റര്‍ ബാക്ക് റാഫേല്‍ വരാനെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Story Highlights: Qatar World Cup france squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here