Advertisement

എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി; ലേ സെക്രട്ടറിയുടെ ബന്ധുനിയമനങ്ങളും അന്വേഷിക്കും

November 11, 2022
Google News 2 minutes Read
Health Minister seeks report on temporary appointments in SAT Hospital

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല. ലേ സെക്രട്ടറിയുടെ ബന്ധുനിയമനങ്ങളും അന്വേഷിക്കും.

തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക നിയമന വിവാദത്തിനൊപ്പം എസ്എടി ആശുപത്രിയിലെ നിയമനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എസ്എടിയില നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തുംപുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എടി ലേ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.

7 പേര്‍ക്ക് ബന്ധുനിയമനത്തില്‍ ജോലി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഈ സംഭവങ്ങളില്‍ ജീവനക്കാര്‍ തന്നെ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. ലേ സെക്രട്ടറി മൃദുലയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയത്.

Read Also: നിയമന കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി

എസ് എ ടി വിഷയത്തില്‍ താന്‍ എഴുതിയ കത്താണ് പുറത്തുവന്നതെന്ന് ഡിആര്‍ അനില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. കത്ത് പുറത്തുവന്നതില്‍ അന്വേഷണം വേണം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. എസ് എ ടി നിയമനങ്ങള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Story Highlights: Health Minister seeks report on temporary appointments in SAT Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here