Advertisement

മുംബൈയിൽ കോടികൾ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി, ഒരാൾ അറസ്റ്റിൽ

November 11, 2022
Google News 1 minute Read

മുംബൈയിൽ വൻ ലഹരി വേട്ട. സബർബൻ ഗോരേഗാവിൽ നിന്ന് 1.09 കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ പിടികൂടി. 24 കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് അറിയിച്ചു. പട്രോളിംഗിനിടെ ഒരാൾ സംശയാസ്പദമായി നീങ്ങുന്നത് ദിൻദോഷി പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് സംഘം അടുത്തെത്തിയപ്പോൾ മോട്ടോർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 270 ഗ്രാം ഹെറോയിൻ പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Story Highlights: Heroin Worth ₹ 1 Crore Seized In Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here