Advertisement

നോര്‍ക്ക-കാനറബാങ്ക് ലോണ്‍ മേള: രജിസ്റ്റർ ചെയ്യാത്തവർക്കും ഇന്ന് പങ്കെടുക്കാം

November 11, 2022
Google News 1 minute Read

പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ ഇന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാണ് മേളയില്‍ പങ്കെടുക്കാൻ അവസരം. വായ്പാ മേള നടക്കുന്ന ജില്ലകളിലെ കാനറാ ബാങ്കുകളുടെ റീജണല്‍ ഓഫീസുകളിലാണ് വായാപാ മേള നടക്കുക.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിവന്ന പ്രവാസികൾക്ക് പങ്കെടുക്കാം. പാസ്പോർട്ട്‌, ഫോട്ടോ എന്നിവ ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും.

പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org യിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്.

Story Highlights: NORCA-Canarabank Loan Fair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here