Advertisement

ഗ്യാൻവാപി കേസ്: ശിവലിംഗത്തിന്റെ സംരക്ഷണം തുടരണമെന്ന ഹർജി ഇന്ന് പരിഗണിക്കും

November 11, 2022
Google News 1 minute Read

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് കേസ് പരിഗണിക്കുക. അഭിഭാഷക കമ്മിഷൻ നടത്തിയ സർവെയെ തുടർന്ന് സ്ഥലം സീൽ ചെയ്യണമെന്ന സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

മെയ് 17 ന് വാരാണസിയിലെ ഗ്യാൻവാപി പ്രദേശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവ് നവംബർ 12-ന് അവസാനിക്കാനിരിക്കെ തന്റെ അപേക്ഷയിൽ വാദം കേൾക്കുന്നതിന് അടിയന്തര തീയതി അനുവദിക്കണമെന്ന് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ ചീഫ് ജസ്റ്റിസിനോട് വ്യാഴാഴ്ച അഭ്യർത്ഥിച്ചു. ഇതോടെ ഹർജിയിൽ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് വാദം കേൾക്കാമെന്ന് അറിയിച്ചു.

Story Highlights: Supreme Court To Hear Gyanvapi Case Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here