അപർണ രാജീവ് പാടിയ കുച്ച് കുച്ച് ഹുവാ മ്യൂസിക് ആൽബം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ഗസൽ ആർട്ടിസ്റ്റും പിന്നണി ഗായികയുമായ അപർണ രാജീവ് പാടിയ കുച്ച് കുച്ച് ഹുവാ എന്ന മ്യൂസിക് ആൽബം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പിങ്കി അലുവാലിയ രചിച്ച് രാജീവ് ഒഎൻവി സംഗീതം നിർവഹിച്ച ഹിന്ദി പ്രണയഗാനമാണ് ട്രെൻഡാവുന്നത്. ഒരു പെൺകുട്ടിയുടെ മനസ്സിലെ ആദ്യ പ്രണയത്തിന്റെ സുഖകരമായ ഓർമ്മകളാണ് മ്യൂസിക് ആൽബത്തിന്റെ പ്രമേയം. സംഗീതജ്ഞൻ ശങ്കർ മഹാദേവനാണ് മ്യൂസിക് ആൽബം പുറത്തിറക്കിയത്.
മിഥുൻ അശോക് പ്രോഗ്രാം ചെയ്ത മ്യൂസിക് ആൽബത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കത് ജെയിംസ് അനോസ് ആണ്. തിരുവനന്തപുരത്തെ ഐറിസ് ഡിജിറ്റൽ സ്റ്റുഡിയോയിലാണ് ഗാനം റെക്കോർഡ് ചെയ്തത്. ക്യാമറയും എഡിറ്റിംഗും – പ്രകാശ് റാണ, ക്രിയേറ്റീവ് ഡയറക്ഷൻ- ആഷിക് അൻസാർ, അസോസിയേറ്റ് ക്യാമറ – അരുൺ ടി. ശശി,
മേക്കപ്പ് – അമൽ.
മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വേൾഡ് മലയാളി കൗൺസിൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ അപർണ രാജീവ് ഒ.എൻ.വിക്ക് ലഭിച്ചിട്ടുണ്ട്. 2005-ൽ പുറത്തിറങ്ങിയ ‘മെയ്ഡ് ഇൻ യുഎസ്എ’ എന്ന മലയാള സിനിമയിലൂടെയാണ് അവർ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. അന്തരിച്ച മലയാള കവി ഒ.എൻ.വി കുറുപ്പിന്റെ ചെറുമകളാണ് അപർണ.
Story Highlights: KUCH KUCH HUA Music Video Aparna Rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here