Advertisement

പീഡനക്കേസ് : ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

November 13, 2022
Google News 2 minutes Read
chaliyam coastal inspector booked in rape case

പീഡനക്കേസിൽ ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ. ഇൻസ്പെക്ടർ സുനുവാണ് കസ്റ്റഡിയിലായത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ( chaliyam coastal inspector booked in rape case )

കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസിൽ സിഐ അടക്കം നാല് പ്രതികളാണ് ഉള്ളത്. സിഐ മൂന്നാം പ്രതിയാണ്. യുവതിയുടെ ഭർത്താവ് ഒരു കേസിൽ ജയിലിൽ കഴിയുകയാണ്.

ഇൻസ്‌പെക്ടർ സുനുവിനെ ഡ്യൂട്ടിക്കിടയിലാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി അടക്കമുള്ള വരെ വിവരമറിയിച്ച ശേഷമായിരുന്നു നീക്കം.

Story Highlights: chaliyam coastal inspector booked in rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here