Advertisement

ലോകകപ്പ് വേതനം ആഫ്രിക്കൻ കുട്ടികളുടെ ചികിത്സയ്ക്ക് നൽകും; അന്റോണിയോ റൂഡിഗർ

November 14, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ആഫ്രിക്കൻ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യുമെന്ന് മുൻ ചെൽസി താരം അന്റോണിയോ റൂഡിഗർ. 11 കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനസഹായം നൽകുമെന്നാണ് 29 കാരനായ താരത്തിൻ്റെ പ്രഖ്യാപനം.

“സിയറ ലിയോണിലെ കുട്ടികൾ വളരുന്ന സാഹചര്യങ്ങൾ കാണുമ്പോൾ വേദനയുണ്ട്. നിർഭാഗ്യവശാൽ ഈ കുട്ടികൾക്കായി കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇവരെ സഹായിക്കുക എന്നത് എനിക്ക് അഭിമാനത്തിന്റെ കാര്യമാണ്. സിയറ ലിയോണിൽ പലർക്കും നിഷേധിക്കപ്പെട്ട അവസരങ്ങൾ ജർമ്മനിയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ അവസരങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്” – റൂഡിഗർ പറഞ്ഞു.

“ഇവിടെ പുതുതായി ജനിക്കുന്ന കുട്ടികൾക്ക് പോലും പല രോഗങ്ങൾ കണ്ടെത്തുന്നു. പ്രധാനമായും അവർ ജനിക്കുന്നത് അക്കില്ലസ് ടെൻഡോൺ എന്ന അവസ്ഥയിലാണ്, അതായത് അവരുടെ കാലുകൾ താഴേക്കും ഉള്ളിലേക്കും തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ചികിത്സിച്ചില്ലെങ്കിൽ രോഗികൾ അവരുടെ ജീവിതകാലം മുഴുവൻ ഊന്നുവടി ഉപയോഗിക്കേണ്ടി വരും. പടിഞ്ഞാറൻ ആഫ്രിക്കയിൽ ശസ്ത്രക്രിയ ചെലവേറിയതിനാൽ ആർക്കും ഇതിന് കഴിയുന്നില്ല.” – റൂഡിഗർ തുടർന്നു

“സിയറ ലിയോണിലെ ലുൻസാർ എന്ന പട്ടണത്തിൽ നിന്നുള്ളവരാണ് ഈ 11 കുട്ടികൾ. ഇവർക്ക് വേണ്ടി എൻ്റെ ലോകകപ്പ് പ്രതിഫലം ഞാൻ സംഭാവന ചെയ്യും. ഭാവിയിൽ എന്റെ കുടുംബത്തോടൊപ്പം സിയറ ലിയോണിൽ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – റൂഡിഗർ വ്യക്തമാക്കി. ഖത്തറിൽ ജർമ്മനിയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായ റൂഡിഗർ, സിയറ ലിയോണിലെ ബെർലിനിലാണ് ജനിച്ചത്. ഈ വർഷം ജനുവരിയിൽ റയൽ മാഡ്രിഡ് ഡിഫൻഡർ രാജ്യത്തേക്ക് മടങ്ങി പോയി, അടുത്ത വർഷം സിയറ ലിയോൺ ഫൗണ്ടേഷനായി അന്റോണിയോ റൂഡിഗർ അവതരിപ്പിക്കും.

Story Highlights: Antonio Rudiger donates World Cup 2022 money to pay for 11 kids surgeries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here