മലദ്വാരത്തിലേക്ക് വായു പമ്പ് ചെയ്ത് സഹപ്രവര്‍ത്തകന്‍ ‘പ്രാങ്ക്’ ചെയ്തു; യുപിയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

സഹപ്രവര്‍ത്തകന്റെ തമാശയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഫാക്ടറി ജീവനക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാദില്‍ ഫാക്ടറി തൊഴിലാളിയായ ദയാശങ്കര്‍ എന്നയാളാണ് സഹപ്രവര്‍ത്തകന്റെ പ്രാങ്കിനെത്തുടര്‍ന്ന് മരിച്ചത്. ദയാശങ്കറിനെ പറ്റിക്കുന്നതിനായി സഹപ്രവര്‍ത്തകന്‍ ഇയാളുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് വായു കടത്തിവിട്ടത് മരണത്തില്‍ കലാശിക്കുകയായിരുന്നു. (Factory worker dies after compressed air released in his rectum by friend )
ഫാക്ടറിയില്‍ വൃത്തിയാക്കാനുപയോഗിക്കുന്ന കംപ്രസ്ഡ് എയര്‍ പമ്പ് ഉപയോഗിച്ചാണ് ദയാശങ്കരിന്റെ മലദ്വാരത്തിലേക്ക് സഹപ്രവര്‍ത്തകന്‍ വായു കടത്തിവിട്ടത്. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഉയര്‍ന്ന മര്‍ദത്തിലുള്ള വായു മലദ്വാരത്തിലൂടെ കടത്തിവിട്ടത് ആന്തരിക പരുക്കുകളുണ്ടാക്കിയതാണ് മരണത്തിന് കാരണമായത്.
ഇത് ആഘോഷിക്കേണ്ടതാണോ?; 26 ഗര്‍ഭഛിദ്രങ്ങള്‍ക്കൊടുവില്‍ അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചRead Also:
റാനിയ വ്യവസായ മേഖലയിലുള്ള ഫാക്ടറിയില്‍ വച്ചാണ് ദയാശങ്കര്‍ മരിച്ചത്. പൊലീസ് ഫാക്ടറിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മരണകാരണം സംബന്ധിച്ച് സൂചന ലഭിച്ചത്. റാനിയ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
Story Highlights: Factory worker dies after compressed air released in his rectum by friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here