ഹരിയാന മുൻ ഗവർണർ ധനിക് ലാൽ മണ്ഡൽ അന്തരിച്ചു

ഹരിയാന മുൻ ഗവർണറും ബിഹാർ നിയമസഭാ മുൻ സ്പീക്കറുമായ ധനിക് ലാൽ മണ്ഡല് (90) ചണ്ഡീഗഢിൽ അന്തരിച്ചു. ധനിക് ലാൽ മണ്ഡലിന്റെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ധനിക് ലാൽ മണ്ഡലിനെ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സോഷ്യലിസ്റ്റ് നേതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മണ്ഡലിന്റെ മരണം സമൂഹത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന് വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മണ്ഡലിന്റെ അന്ത്യകർമങ്ങൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് നിതീഷ് കുമാർ പറഞ്ഞു.
ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഞായറാഴ്ച അന്തരിച്ച മണ്ഡലിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഹരിയാന മുൻ ഗവർണർ ധനിക് ലാൽ മണ്ഡലിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ദത്താത്രേയ ട്വീറ്റ് ചെയ്തു. അതേസമയം മണ്ഡലിന്റെ വിയോഗവാർത്ത വളരെ ദുഖകരമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ പറഞ്ഞു. സമർത്ഥനായ ഒരു രാഷ്ട്രീയക്കാരൻ, ഭരണാധികാരി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ മണ്ഡല് എന്നും ഓർമ്മിക്കപ്പെടും.
ബീഹാറിലെ മധുബാനിയിലെ ബെൽഹയിൽ 1932 മാർച്ച് 30 ന് ജനിച്ച മണ്ഡൽ 1967, 1969, 1972 വർഷങ്ങളിൽ മൂന്ന് തവണ ബിഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ബിഹാർ നിയമസഭയുടെ സ്പീക്കറായിരുന്നു. 1977-ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണ്ഡൽ 1980 ജനുവരി വരെ ആഭ്യന്തര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1980-ൽ രണ്ടാം തവണയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Story Highlights: Former Haryana Governor Dhanik Lal Mandal Dies At 90
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here