ഹക്കീം ഫൈസി ആദൃശേരിയെ സമസ്ത പുറത്താക്കിയതില്‍ മുസ്‌ലിം ലീഗില്‍ അതൃപ്തി

സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്ത പുറത്താക്കിയതില്‍ മുസ്‌ലിം ലീഗില്‍ അതൃപ്തി. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പ്രത്യേക താൽപര്യങ്ങളാണ് ഹക്കീം ഫൈസിക്കെതിരായ നടപടിക്കു പിന്നിലെന്നാണ് വിമർശനം. എന്നാല്‍, വിഷയത്തില്‍ പ്രകോപനം വേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം.
അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിക്കെതിരായ നടപടി മുസ്ലിം ലീഗ് – സമസ്ത ഭിന്നത വർധിപ്പിച്ചു എന്നാണ് വിലയിരുത്തൽ. സാദിഖലി തങ്ങൾ ചെയർമാനായ സംഘടനയുടെ ജനറൽ സെക്രട്ടറിയെ വിശദീകരണം ചോദിക്കാതെ പുറത്താക്കിയ സമസ്തയുടെ നടപടിയിൽ ലീഗ് നേതൃത്വം അതൃപ്തിയിലാണ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഹക്കീം ഫൈസിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പുറത്താക്കലിനോടുള്ള പ്രതികരണം മയത്തില്‍ മതിയെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യത്തില്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു.
സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് സമസ്തയുെട എല്ലാ ഘടകങ്ങളില്‍ നിന്നും ഹക്കിം ഫൈസി ആദൃശേരിയെ പുറത്താക്കിയത്. മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ സഹായത്തോടെ സമസ്തയിൽ ഭിന്നിപ്പുണ്ടാക്കെയെന്നും ആക്ഷേപമുണ്ട്. ബുധനാഴ്ച്ച പാണക്കാട് ചേരുന്ന ഭാരവാഹിയോഗത്തിൽ ഈ വിഷയവും ചര്‍ച്ചയാകും.
Story Highlights: hakeem faizy muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here