Advertisement

മിൽമാ പാലിന്റെ വില വർധിച്ചേക്കും; ഈ മാസം 21 ന് അകം പുതിയ വില

November 14, 2022
Google News 2 minutes Read
milma milk price may increase

സംസ്ഥാനത്ത് പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് ആവശ്യം.ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകുന്ന ശുപാർശയിൽ പറയുന്നത്. ( milma milk price may increase )

പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ദസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലത്തെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർദ്ദിപ്പിക്കാനാണ് തീരുമാനമായത്.ഇത് വ്യക്തമാക്കുന്ന ശുപാർശ നാളെ സർക്കാരിന് സമർപ്പിക്കും.സർക്കാർ കൂടിയാലോചനക്ക് ശേഷമാകും അന്തിമ തീരുമാനം

പാൽവില വർദ്ദിപ്പിക്കണമന്നെത് കർഷകരുടെ ആവശ്യമെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിലുളളത്. വിലകൂട്ടുന്നത് ഏറ്റവും അനിവാര്യമായ സാഹചര്യത്തിലെന്നാണ് മിൽമ ചെയർമാൻ കെഎസ് മണി പറയുന്നത്.21 ന് വിലവർദ്ദന് പ്രാബല്യത്തിൽ വരുത്താനാണ് മിൽമയുടെ താത്പര്യം.

Story Highlights: milma milk price may increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here