ഫ്രിഡ്ജില്‍ ചുറ്റിപ്പിടിച്ച് മൂര്‍ഖന്‍ പാമ്പ്; പുറത്തെടുത്തത് തന്ത്രപൂര്‍വം; വൈറലായി വിഡിയോ

തണുപ്പുള്ള ദിവസങ്ങളില്‍ ചൂടുള്ള ഒരിടത്ത് ചുരുണ്ടുകൂടാന്‍ പാമ്പുകള്‍ ശ്രമിക്കാറുണ്ടെന്ന് പലര്‍ക്കും അറിയാം. കര്‍ണാടകയിലെ തുമക്കുരു ഗ്രാമത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ് ഇത്തരത്തില്‍ ചുരുണ്ടുകൂടിയത് ഒരു വീട്ടിലെ ഫ്രിഡ്ജിന്റെ പിന്‍വശത്താണ്. ഫ്രിഡ്ജില്‍ നിന്ന് പാമ്പിനെ തന്ത്രപൂര്‍വം നീക്കം ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. (viral video of snake coils in Refrigerator from karnataka)
ഫ്രിഡ്ജിന്റെ കംപ്രസറിന്റെ ഭാഗത്തായി ചുരുണ്ടുകൂടിയ നിലയിലാണ് വലിയ മൂര്‍ഖന്‍ പാമ്പുണ്ടായിരുന്നത്. പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശീലനം ലഭിച്ച ഒരു പാമ്പുപിടിത്തക്കാരന്‍ വീട്ടിലെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.
ഇത് ആഘോഷിക്കേണ്ടതാണോ?; 26 ഗര്‍ഭഛിദ്രങ്ങള്‍ക്കൊടുവില്‍ അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചRead Also:
പാമ്പിനെ പയ്യെ അനക്കി വലിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ പാമ്പ് നിരവധി തവണ ചീറ്റുന്നതായി പുറത്തെത്തിയ വിഡിയോയിലുണ്ട്. വളരെ സമയമെടുത്താണ് പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ പുറത്തെടുത്തത്. ഒരേ സമയം പാമ്പിന്റെ തലയും വാലും പിടിച്ചുകൊണ്ടാണ് പാമ്പിനെ ഫ്രിഡ്ജില്‍ നിന്ന് നീക്കം ചെയ്ത് പ്ലാസ്റ്റിക് ജാറിലേക്ക് മാറ്റിയത്.
Story Highlights: viral video of snake coils in Refrigerator from karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here