ജിദ്ദ മലയാളികളെ ഇളക്കി മറിച്ച് ‘ഫ്ലവേഴ്സ് ഓൺ സ്റ്റേജ്’ മെഗാ എന്റർടൈൺമെന്റ് ഷോ

ജിദ്ദയിൽ നടന്ന ‘ഫ്ലവേഴ്സ് ഓൺ സ്റ്റേജ്’ മെഗാ എന്റർടൈൺമെന്റ് ഷോ ജനപങ്കാളിത്തം കൊണ്ടും താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. നാല് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ രാവിലേക്ക് പതിനായിരത്തിലേറെ കലാസ്നേഹികൾ ഒഴുകിയെത്തി. മലയാളത്തിലെ മുപ്പതോളം സിനിമാ-ടി.വി താരങ്ങൾ പങ്കെടുക്കുന്ന ആദ്യത്തെ മെഗാ ഷോയാണ് ജിദ്ദയിൽ അരങ്ങേറിയത് ( flowers on stage mega show is over ).
ജിദ്ദ മലയാളികളെ ഇളക്കി മറിച്ച ഫ്ലവേഴ്സ് മെഗാ ഷോയിലേക്ക് പതിനായിരക്കണക്കിന് ആസ്വാദകരാണ് ഒഴുകിയെത്തിയത്. ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിൽ രാത്രി ഒമ്പതു മണിക്ക് ആരംഭിച്ച കലാവിരുന്ന് പുലർച്ചെ രണ്ടര വരെ നീണ്ടുനിന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ചലചിത്ര താരങ്ങളും ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരന്ന ഷോ കലാസ്നേഹികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഭാവന, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സ്റ്റീഫൻ ദേവസി, അനിതാ ശൈഖ്, ഹിഷാം അബ്ദുൾ വഹാബ്, സ്നേഹ അജിത്ത് തുടങ്ങിയവരും ഫ്ലവേഴ്സ് സ്റ്റാർ മാജിക്, ടോപ്പ് സിംഗർ താരങ്ങളും അവിസ്മരണീയമായ ആഘോഷ രാവാണ് സമ്മാനിച്ചത്.
കലാകാരന്മാരോടൊപ്പം ജിദ്ദയിലെ നർത്തകരും ചുവടുവെച്ചു. ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. ഷോയുടെ മുഖ്യ പ്രായോജകരായ ലുലു ഹൈപ്പർമാർക്കറ്റിന്റെ വാർഷികാഘോഷ ലോഗോ പ്രകാശനവും ഇമ്പെക്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസൻസ് പരിചയപ്പെടുത്തുന്ന പുതിയ ടി.വിയുടെ ലോഞ്ചിങ്ങും മനോജ് കെ.ജയൻ നിർവഹിച്ചു.
അക്ബർ ട്രാവൽസ് ഏർപ്പെടുത്തിയ സൗജന്യ വിമാന ടിക്കറ്റിനും ഇമ്പെക്സ് ഏർപ്പെടുത്തിയ ടി.വി സെറ്റുകൾക്കുമുള്ള നറുക്കെടുപ്പും വേദിയിൽ നടന്നു. ലുലു ഗ്രൂപ്പ്, അബീർ മെഡിക്കൽ ഗ്രൂപ്പ്, റീഗൽ ഡേ ടു ഡേ, അൽഹർബി സ്വീറ്റ്സ്, മിക്സ് മാക്സ്, പവർ ഹൌസ് സ്മാർട്ട്, സമ പ്ലാസ്റ്റിക്സ്, ക്ലസ്റ്റർ അറേബ്യ, ഷിഫാ അൽ മുന്തസ മെഡിക്കൽ കമ്പനി, ഹാബിറ്റാറ്റ് ഹോട്ടൽ, അക്ബർ ട്രാവൽസ്, അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ, കെ.എൽ ടെൻ റസ്റ്റോറന്റ്, ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ്, അറബ് കൺസൾട്ടന്റ് ഹൗസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രായോജകർ. ഇ.ആർ ഇവന്റ്സ്, ക്വാർട്ട്സ് സ്റ്റുഡിയോ ഷോ സംഘാടനത്തിന്റെ ഭാഗമായി.
Story Highlights: flowers on stage mega show is over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here