Advertisement

ഇന്ത്യക്കെതിരായ ന്യൂസീലൻഡ് ടീമിൽ ബോൾട്ടും ഗപ്റ്റിലുമില്ല; വില്ല്യംസൺ തന്നെ നായകൻ

November 15, 2022
7 minutes Read

ഇന്ത്യക്കെതിരെ നാട്ടിൽ നടക്കുന്ന പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ മുതിർന്ന താരങ്ങളായ ട്രെൻ്റ് ബോൾട്ടിനും മാർട്ടിൻ ഗപ്റ്റിലിനും ഇടമില്ല. കെയിൻ വില്ല്യംസൺ തന്നെയാണ് ടീമിനെ നയിക്കുക. ഈ മാസം 18നാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളടങ്ങുന്ന പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണും കളിക്കും. ഇരു ടീമുകളിലും താരം ഉൾപ്പെട്ടിട്ടുണ്ട്.

ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാർ വേണ്ടെന്നുവച്ചതിനാലാണ് ട്രെൻ്റ് ബോൾട്ടിനെ ടീമിൽ പരിഗണിക്കാതിരുന്നതെന്നാണ് സൂചന. ഗപ്റ്റിലിൻ്റെ കരിയർ ആവട്ടെ, ഏറെക്കുറെ അവസാനിച്ച മട്ടാണ്. ടി-20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളി പോലും ഗപ്റ്റിൽ കളിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യക്കെതിരായ ടീമിൽ നിന്ന് ഗപ്റ്റിലിനെ ഒഴിവാക്കിയത്.

ന്യൂസീലൻഡിൻ്റെ ടി-20 സ്ക്വാഡ്: Kane Williamson, Finn Allen, Michael Bracewell, Devon Conway, Lockie Ferguson, Daryl Mitchell, Adam Milne, Jimmy Neesham, Glenn Phillips, Mitchell Santner, Tim Southee, Ish Sodhi, Blair Tickner

ഏകദിന സ്ക്വാഡ്: Kane Williamson, Finn Allen, Michael Bracewell, Devon Conway, Lockie Ferguson, Daryl Mitchell, Adam Milne, Jimmy Neesham, Glenn Phillips, Mitchell Santner, Tim Southee, Tom Latham, Matt Henry

Story Highlights: newzealand team india announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top