പത്തനംതിട്ട സീതത്തോട്ടിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു

പത്തനംതിട്ട സീതത്തോട്ടിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ( pathanamthitta seethathodu accident )
ആങ്ങമുഴിയിൽ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷമാണ് കുത്തനെ മറിഞ്ഞത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
ബസിൽ 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ബസ്സിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ മൂന്നു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Story Highlights: pathanamthitta seethathodu accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here