Advertisement

‘പുകഞ്ഞ കൊള്ളി പുറത്ത്’; ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

November 16, 2022
Google News 5 minutes Read
cristiano ronaldo mural manchester

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമർശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ക്ലബ് പറഞ്ഞിരുന്നു. (cristiano ronaldo mural manchester)

Read Also: ‘മാഞ്ചസ്റ്റർ യുണൈറ്റഡ് ചതിച്ചു; ടെൻ ഹാഗിനോട് ബഹുമാനമില്ല’; ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ ദിവസം പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.

Read Also: ‘മെസിക്കും നെയ്മറിനും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും’; കട്ടൗട്ട് സ്ഥാപിച്ചത് ക്രെയിനില്‍

നേരത്തെ തന്നെ ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എങ്ങനെയെങ്കിലും ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു. ടെൻ ഹാഗ് താരത്തിന് ഏറെ അവസരങ്ങൾ നൽകിയതുമില്ല. പല മത്സരങ്ങളും ബെഞ്ചിലിരുന്ന താരം കഴിഞ്ഞ ദിവസം കളി അവസാനിക്കുന്നതിനു മുൻപ് ഡ്രസിംഗ് റൂമിലേക്ക് പോയത് വിവാദമായി. തുടർന്ന് താരത്തെ ഒരു കളിയിൽ നിന്ന് ക്ലബ് വിലക്കി. ഇതിനിടെ പകരക്കാരനായി കളത്തിലിറങ്ങാൻ ക്രിസ്റ്റ്യാനോ തയ്യാറാവാതിരുന്ന അവസരവുമുണ്ടായി.

Story Highlights: cristiano ronaldo mural removed manchester united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here