Advertisement

‘ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല’; സർക്കാർ ഹർജിക്കെതിരെ സിസ തോമസ്

November 16, 2022
2 minutes Read

സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി നിയമനത്തിൽ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും സിസ തോമസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. തനിക്ക് യോഗ്യതയുണ്ടെന്നും സിസ തോമസ് ചൂണ്ടിക്കാട്ടുന്നു.

മുപ്പത്തൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസർ എന്ന നിലയിൽ 13 വർഷത്തെ പ്രവർത്തി പരിചയമുണ്ടെന്നും സിസ തോമസ് വ്യക്തമാക്കുന്നു. ചുമതലയേറ്റെടുത്ത ദിവസം സർവകലാശാല ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്തു നിന്നുമുണ്ടായ എതിർപ്പും പ്രതിഷേധവും ഉൾപ്പെടുത്തിയാണ് സിസ തോമസിന്റെ സത്യവാങ്മൂലം. സർക്കാരിനു വേണ്ടി കോടതിയെ സമീക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സിസ തോമസ് ആവശ്യപ്പെട്ടു.

Read Also: സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

അതേസമയം കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രിംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റ് അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലരായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രിം കോടതിയാണ് റദ്ദാക്കിയത്.

Story Highlights: Dr. Sisa Thomas questioned the petition of the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top