ഇനി ആവര്‍ത്തിക്കില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പ് ലീഗ് അംഗീകരിക്കുന്നു: പി എം എ സലാം

കെ സുധാകരന്റെ വിവാദ പ്രസ്താവന യുഡിഎഫിന് ദോഷമാണ് എന്ന നിലപാടാണ് മുസ്ലീം ലീഗിനുള്ളതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇതുപോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പ് ലീഗ് അംഗീകരിക്കുന്നുവെന്ന് പി എം എ സലാം പറഞ്ഞു. കെ സുധാകരന്റേത് നാക്കുപിഴയാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചു. പ്രതിപക്ഷ നേതാവും ദേശീയ നേതൃത്വവും വിഷയത്തില്‍ ഇടപെട്ടുവെന്നും പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു. (Muslim league leader pma salam on k sudhakaran’s controversial statement )
യുഡിഎഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഒന്നും ദോഷകരമായി ബാധിക്കരുതെന്ന് ലീഗിന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് പാര്‍ട്ടി വിഷയത്തില്‍ പ്രതികരിച്ചതെന്ന് പി എം എ സലാം വിശദീകരിച്ചു. ഇന്ന് ചേരുന്ന മുസ്ലീം ലീഗ് നേതൃയോഗത്തില്‍ മെമ്പര്‍ഷിപ്പ് അവലോകനമാണ് അജണ്ടയെങ്കിലും കെ സുധാകരന്‍ വിഷയവും ചര്‍ച്ച ചെയ്യുമെന്ന് പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ‘സുധാകരനെപ്പോലെ ചിന്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി ബാധ്യസ്ഥര്‍’; കോണ്‍ഗ്രസിലെ അത്തരക്കാര്‍ അനാഥരാകില്ലെന്ന് കെ സുരേന്ദ്രന്‍
മുസ്ലീം ലീഗ് നേതൃയോഗം രാവിലെ 11 മണിക്കാണ് ആരംഭിക്കുക. കെ സുധാകരന്‍ ഇതിനോടകം മുതിര്‍ന്ന ലീഗ് നേതാക്കളോട് സംസാരിച്ചെന്നാണ് വിവരം. വിവാദ പ്രസ്താവന സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെ സുധാകരന്‍ വിശദീകരണം നല്‍കി. പാണക്കാട് സാദിഖലി തങ്ങളെ കാണാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കൂടിക്കാഴ്ച ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
Story Highlights: Muslim league leader pma salam on k sudhakaran’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here