Advertisement

‘സുധാകരന്‍ തികഞ്ഞ മതേതരവാദി’; സിപിഐഎമ്മിന്റെയോ ബിജെപിയുടെയോ സര്‍ട്ടിഫിക്കറ്റ് വേണ്ട; പിന്തുണച്ച് ചെന്നിത്തല

November 16, 2022
Google News 1 minute Read
ramesh chennithala support k sudhakaran

വിവാദ പരാമര്‍ശങ്ങള്‍ക്കിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും മതേതരനിലപാടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളത്. കെ സുധാകരന്‍ തികഞ്ഞ മതേതരവാദി തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. സുധാകരന് സിപിഐഎമ്മിന്റെയോ ബിജെപിയുടെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കറതീര്‍ന്ന മതേതര വാദിയായാണ് സുധാകരന്റെ പ്രവര്‍ത്തനം.

സുധാകരന്‍ തന്റെ വാക്കുപിഴയാണെന്ന് പറഞ്ഞ സ്ഥിതിക്ക് വിവാദങ്ങള്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്ലാ നേതാക്കളും പ്രവര്‍ത്തിക്കുന്നത്. തെറ്റെന്ന് സമ്മതിച്ചുകഴിഞ്ഞാല്‍ വിവാദങ്ങളില്‍ നിന്ന് പിന്മാറുകയാണ് വേണ്ടത്. 60കളിലോ മറ്റോ നടന്ന ഒരു സംഭവത്തെ പരാമര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ വി തോമസ് ഇന്ന് രംഗത്തെത്തി. കെ സുധാകരന്‍ കാര്യങ്ങള്‍ പഠിച്ച് പറയാത്ത നേതാവാണെന്നാണ് കെ വി തോമസിന്റെ വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ നാക്കിന്റെ പിഴവെന്ന് പറഞ്ഞാല്‍ അത് പദവിക്ക് ന്യായീകരണമാകില്ലെന്ന് കെ വി തോമസ് പറഞ്ഞു. ആര്‍എസ്എസിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് പറയുകയും അത് ന്യായീകരിക്കാന്‍ നെഹ്റുവിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുകയാണ്. കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നയാള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും കെ വി തോമസ് ചോദിച്ചു. ട്വന്റിഫോറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: സുധാകരൻ ചികിത്സയിൽ; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരന്റെ വിവാദ പ്രസ്താവന യുഡിഎഫിന് ദോഷമാണ് എന്ന നിലപാടാണ് മുസ്ലീം ലീഗിനുള്ളതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഇതുപോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പ് ലീഗ് അംഗീകരിക്കുന്നുവെന്ന് പി എം എ സലാം പറഞ്ഞു. കെ സുധാകരന്റേത് നാക്കുപിഴയാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചു. പ്രതിപക്ഷ നേതാവും ദേശീയ നേതൃത്വവും വിഷയത്തില്‍ ഇടപെട്ടുവെന്നും പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: ramesh chennithala support k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here