Advertisement

‘കെ സുധാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടോ?’; ട്വന്റിഫോര്‍ യൂട്യൂബ് പോൾ ഫലം

November 16, 2022
Google News 1 minute Read

തുടര്‍ച്ചയായുണ്ടായ വിവാദ പ്രസ്താവനകളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പരസ്യമായി വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടോ?’ എന്ന ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം.51,441 പേർ പേർ പങ്കെടുത്ത പോളിൽ 63 ശതമാനം പേർ അതെ എന്ന് അഭിപ്രായപ്പെട്ടു. അല്ല എന്ന് 20 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 17 ശതമാനം പേർക്ക് അഭിപ്രായമില്ല.

കെ സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രേക്ഷകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാക്ക് പിഴ അല്ല ഉള്ളിലുള്ള രാഷ്ട്രീയം പറഞ്ഞാണെന്നും സുധാകരനെ ഒഴിവാക്കിയാൽ കോൺഗ്രസിന് തന്നെയാണ് നഷ്ട്ടമെന്നുമുള്ള തരത്തിൽ കമന്റുകൾ പ്രേക്ഷകര്‍ കുറിച്ചു.

Read Also: ‘കെ സുധാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടോ?’; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്ക് പങ്കെടുക്കാം

Story Highlights:  Twentyfour youtube poll on K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here