Advertisement

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വി സിമാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

November 17, 2022
Google News 3 minutes Read

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സിലര്‍മാരുടെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല്‍ തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. (high court will consider university vice chancellor’s plea today)

നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.സിമാരുടെ ഹര്‍ജികള്‍. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വി.സിമാര്‍ക്ക് തീരുമാനിക്കാമെന്നും വി.സിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്റെ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനിടെ ഗവര്‍ണ്ണറുടെ പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

ചാന്‍സലറായി ഗവര്‍ണര്‍ മതിയെന്ന് യുജിസി; നിയമഭേദഗതി ഉടന്‍Read Also:

അതേസമയം സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച നിയമ ഭേഭഗതി ഉടനുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന് നിര്‍േദശിക്കുന്ന വിധത്തിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വ്വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി.

Story Highlights: high court will consider university vice chancellor’s plea today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here