Advertisement

‘എന്തിനാണ് ഇത്രയധികം ഇടവേള?’; ദ്രാവിഡിനെതിരെ രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി

November 17, 2022
Google News 1 minute Read

ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. എന്തിനാണ് ഇടക്കിടയ്ക്ക് ഇത്രയധികം ഇടവേളകളെടുക്കുന്നതെന്ന് ശാസ്ത്രി ചോദിച്ചു. ഐപിഎലിനിടെ 2-3 മാസം ലഭിക്കുമെന്നും ഒരു പരിശീലകനെന്ന നിലയിൽ അത്ര സമയത്തെ ഇടവേള മതിയാവുമെന്നും ശാസ്ത്രി പറഞ്ഞു. ഇന്ത്യൻ പരിശീലകനായിരിക്കെ ഒരു പരമ്പരയിൽ പോലും ശാസ്ത്രി ഇടവേള എടുത്തിരുന്നില്ല.

“എനിക്ക് ഇടവേളകളിൽ വിശ്വാസമില്ല. കാരണം, എനിക്ക് എൻ്റെ ടീമിനെ മനസിലാക്കണം. എനിക്ക് താരങ്ങളെ മനസിലാക്കുകയും ടീമിനെ നിയന്ത്രിക്കുകയും വേണം. ഈ ഇടവേളകൾ, സത്യം പറഞ്ഞാൽ എന്തിനാണ് ഇത്രയധികം ഇടവേളകൾ? ഐപിഎലിനിടെ 2-3 മാസം ലഭിക്കും. ഒരു പരിശീലകനെന്ന നിലയിൽ അത്ര സമയത്തെ ഇടവേള മതിയാവും. മറ്റ് സമയങ്ങളിൽ ഒരു പരിശീലകനെന്ന നിലയിൽ, അത് ആരായാലും എപ്പോഴും ഉണ്ടാവണം.”- ശാസ്ത്രി പറഞ്ഞു.

നാളെ ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിൽ നിന്നാണ് ദ്രാവിഡ് ഇടവേളയെടുത്തത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ആണ് ദ്രാവിഡിൻ്റെ അഭാവത്തിൽ ടീം പരിശീലകൻ. ഋഷഭ് പന്തിനെ ഓപ്പണിംഗിലേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായതിനാൽ മലയാളി താരം സഞ്ജു സാംസൺ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Story Highlights: ravi shastri criticizes rahul dravid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here