Advertisement

ഇടുക്കിയിൽ ഈ മാസം 28ന് ഹർത്താൽ

November 17, 2022
Google News 2 minutes Read
udf calls for hartal in idukki

ഇടുക്കിയിൽ നവംബർ 28ന് യുഡിഫ് ഹർത്താൽ. കെട്ടിട നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ എന്നിവ ഉന്നയിച്ചാണ് ഹർത്താൽ. മന്ത്രി പി രാജീവ് ഇടുക്കിയിൽ സന്ദർശിക്കുന്ന ദിവസാണ് ഹർത്താൽ. ( udf calls for hartal in idukki )

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സേവനങ്ങളേയും, ശബരിമല തീർത്ഥാടകരേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു.

Read Also: ഇടുക്കി നെടുങ്കണ്ടം പട്ടം കോളനിയിൽ മൂന്നു മാസത്തിനിടെ ഉപേക്ഷിക്കപ്പെട്ടത് 15 ന്യൂജെൻ ബൈക്കുകൾ

ഭൂപ്രശ്‌നങ്ങളും ഏലം, കുരുമുളക് എന്നിവയുടെ വിലയിടിവ് മൂല്യം കുറയുക മാത്രമല്ല ക്രവിക്രയങ്ങൾ നടക്കുന്നുമില്ലെന്നും, ഇടുക്കിയിലെ കൃഷിക്കാർക്ക് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും സമരസമിതി പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു.

Story Highlights: udf calls for hartal in idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here