‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച ആക്ടിവിസ്റ്റ് കരോള്‍ ലെയ് അന്തരിച്ചു

‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച സാന്‍ഫ്രാന്‍സിസ്‌കോ ആക്ടിവിസ്റ്റ് കരോള്‍ ലെയ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 71ാം വയസിലായിരുന്നു അന്ത്യം. ‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ചും ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചുമായിരുന്നു കരോള്‍ ലെയിന്റെ പ്രവര്‍ത്തനങ്ങള്‍.
ലൈംഗിക തൊഴിലാളികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പ്രതിസന്ധികള്‍ നേരിട്ടിരുന്ന കാലങ്ങളില്‍ അവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചായിരുന്നു കരോളിന്റെ പ്രവര്‍ത്തനങ്ങള്‍. 1978ല്‍ ഒരു ‘ഫെമിനിസ്റ്റ് ആന്റി പോണോഗ്രാഫി കോണ്‍ഫറന്‍സി’ല്‍ പങ്കെടുക്കവെയാണ് സെക്‌സ് വര്‍ക്കര്‍ എന്ന പദം ആദ്യമായി കരോള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ലൈംഗിക തൊഴിലാളിയെന്ന പദം സമൂഹത്തില്‍ വ്യാപകമായ ഉപയോഗിച്ചുതുടങ്ങിയത്.
‘ലൈംഗിക ജോലിയെ ഒരു തൊഴില്‍ പ്രശ്‌നമായിട്ടാണ് കരോള്‍ നിര്‍വചിച്ചത്. അതൊരു കുറ്റമോ പാപമോ അല്ലെന്ന നിലപാടായിരുന്നു അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കരോളിനെ നിയോഗിച്ചത്. ഓരോ രാജ്യത്തെയും ദശലക്ഷക്കണക്കിന് ആളുകള്‍ ചെയ്യുന്ന ജോലിയെ അവരുടെ കുടുംബം പോറ്റാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ സമൂഹം ആ തൊഴിലാളികളെ വലിയ കുറ്റവാളികളായാണ് എന്നും ചിത്രീകരിച്ചത്. കരോളിന്റെ മരണത്തില്‍ അനുശോചിച്ച സാന്‍ ഫ്രാന്‍സിസ്‌കോ എക്‌സിക്യൂട്ടര്‍ കേറ്റ് മാര്‍ക്വിസ് പറഞ്ഞു.
ഫെമിനിസം, സെക്ഷ്വാലിറ്റി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ലൈംഗിക തൊഴിലാളി എന്ന പദം ധൈര്യപൂര്‍വം ഉപയോഗിക്കാനും ചരിത്രമുണ്ടായ കാലം മുതല്‍ തിരസ്‌കരിക്കപ്പെട്ട ഇടങ്ങളില്‍ അവരുടെ സ്ഥാനമുറപ്പിക്കാനും കരോള്‍ പ്രവര്‍ത്തിച്ചു’.’SWARM’ കരോളിന്റെ മരണത്തെ അനുശോചിച്ച് പ്രതികരിച്ചു. 2009ല്‍ യുകെയില്‍ സ്ഥാപിതമായ ലൈംഗിത തൊഴിലാളികള്‍ക്കുവേണ്ടിയുള്ള കൂട്ടായ്മയാണ് SWARM എന്ന സെക്സ് വര്‍ക്കര്‍ അഡ്വക്കസി ആന്‍ഡ് റെസിസ്റ്റന്‍സ് മൂവ്മെന്റ്.
Read Also: Iran Anti Hijab Protest Explained | മുടിനാര് കൊണ്ട് പടപൊരുതിയവർ
‘ബേ ഏരിയ സെക്സ് വര്‍ക്കര്‍ അഡ്വക്കസി നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന BAYSWANന്റെ സഹ-സ്ഥാപകനാണ് ലെയ്. ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളായ മനുഷ്യക്കടത്ത്, തൊഴില്‍-പൗരാവകാശ ലംഘനങ്ങള്‍ തുടങ്ങിയവ പരിഹരിക്കാനാണ് കരോള്‍ ലെയ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.
യുഎസിലും വിദേശത്തുമുള്ള ലൈംഗികത്തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നതിലും അവരെ സഹായിക്കുന്നതിലും ലെയ് നിരവധി പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തി. മയക്കുമരുന്ന് ഉപയോഗം, എച്ച്‌ഐവി എന്നിവയില്‍ ശ്രദ്ധ ചെലുത്തിയും അവര്‍ പ്രവര്‍ത്തിച്ചു. ‘സ്ത്രീകളുടെ പ്രശ്‌നങ്ങളും സ്വവര്‍ഗ്ഗാനുരാഗ/ലെസ്ബിയന്‍ പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ ലെയ് നിര്‍മിച്ച ഡോക്യുമെന്ററി പുരസ്‌കാരത്തിനര്‍ഹമായിരുന്നു.
Story Highlights: Activist Carol Leigh passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here