Advertisement

ഇറാൻ പ്രതിഷേധം: മുൻ നേതാവ് ആയത്തുള്ള ഖൊമേനിയുടെ വീടിന് തീയിട്ടു: വിഡിയോ

November 18, 2022
Google News 3 minutes Read

മഹ്‌സ അമിനിയുടെ മരണത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായി മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് ഇറാനിയൻ പ്രതിഷേധക്കാർ തീയിട്ടു. (Iran protests flames at home of late leader Khomeini)

ഖൊമൈനിലെ ഇസ്ലാമിക് റിപ്പബ്ലിക്ക് സ്ഥാപകന്റെ സ്വദേശമായ മ്യൂസിയം പെട്രോൾ ബോംബ് ഉപയോഗിച്ച് തീയിട്ടതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാൻ പൗരോഹിത്യ നേതാക്കൾക്കെതിരെയുള്ള മുദ്രാവാക്യങ്ങളും വിഡിയോയിൽ ഉയർന്നു.

“ഈ വർഷം രക്തത്തിന്റെ വർഷമാണ്, (സുപ്രിം നേതാവ് അലി ഖമേനി) താഴെ വീഴും,” ടെഹ്‌റാനിലെ പ്രതിഷേധക്കാർ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നത് കേൾക്കാം, മ്യൂസിയത്തിന്റെ പിന്നിൽ തീ പടരുന്നതും വിഡിയോയിൽ കാണാം.

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ നെട്ടോട്ടമോടുമ്പോൾ വ്യാഴാഴ്ച ഇറാനിലെ 23 നഗരങ്ങളിലെങ്കിലും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രക്ഷോഭങ്ങൾ തടയാൻ കൂടുതൽ സ്ഥലങ്ങളിലേക്ക് തിരിയാൻ ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നു. പ്രതിഷേധത്തിൽ ഇതുവരെ 300 ലധികം ആളുകൾ കൊല്ലപ്പെട്ടതായി സംഘടനകൾ പറഞ്ഞു.

Story Highlights: Iran protests flames at home of late leader Khomeini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here