‘തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കരുത്’; അമിത് ഷാ

തീവ്രവാദത്തെ ഒരു മതവുമായി ബന്ധിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ ഭീഷണിയേക്കാൾ ഗുരുതര പ്രശ്നമാണ് തീവ്രവാദ ഫണ്ടിങ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുളള ഫണ്ടിങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിലാണ് അമിത് ഷായുടെ പ്രതികരണം.(terrorism cannot linked to any religion- amit shah)
തീവ്രവാദത്തിന് ധനസഹായം നൽകുന്നത് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ പാടില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു.ലോക സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം ഭീഷണിയാണ്.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി
അക്രമം നടത്താനും, യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് അടുപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും തീവ്രവാദികൾ പുതിയ വഴികൾ കണ്ടെത്തുന്നെന്നും അമിത് ഷാ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ കൂട്ടായ പ്രവർത്തനത്തെ തുരങ്കം വയ്ക്കാനും തടസപ്പെടുത്താനും ശ്രമിക്കുന്ന രാജ്യങ്ങൾ ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെ നേരിടാൻ നിയമ പരമായും സാമ്പത്തികപരമായും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ട്.
‘ചില രാജ്യങ്ങൾ തീവ്രവാദികളെ സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്നു. ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത് തടയുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കും,’ എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
Story Highlights: terrorism cannot linked to any religion- amit shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here