Advertisement

കോഴിക്കോട് ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

November 19, 2022
Google News 2 minutes Read

കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (auto driver found dead kozhikode)

ഇന്ന് രാവിലെയാണ് മണ്‍സൂറിനെ ബസ് സ്റ്റാന്റിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലുമാണ്. കഴിഞ്ഞ ദിവസം മണ്‍സൂറിനൊപ്പം ബസ് സ്റ്റാന്റിലേക്ക് പോയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ബാലുശേരി എസ് ഐ കെ റഫീക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights: auto driver found dead kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here