Advertisement
kabsa movie

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ? വോട്ടിങ് നടത്തി മസ്‌ക്

November 19, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വോട്ടെടുപ്പ്.

65 ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 54.2 ശതമാനം പേരും ട്രംപിനെ അനുകൂലിച്ചപ്പോള്‍ 45.8 ശതമാനം പേരാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരില്‍ 2021-ലാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയത്. യു.എസ്. ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഇത്തരമൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Read Also: ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരിച്ചുവരാന്‍ അനുവദിക്കും: ഇലോണ്‍ മസ്‌ക്

Story Highlights: Reinstate Donald Trump On Twitter? Elon Musk’s Latest Poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement