ഷക്കീലയെ പങ്കെടുപ്പിക്കാനാവില്ല; ഒമർ ലുലു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനുള്ള അനുമതി നിഷേധിച്ച് മാൾ അധികൃതർ
ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ച് പരിപാടിക്ക് അനുമതി പിൻവലിച്ച് കോഴിക്കോട്ടെ മാൾ. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് മാൾ അധികൃതരുടെ വിശദീകരണം. ഒമർ ലുലുവിൻ്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് അനുമതി പിൻവലിച്ചത്. നേരത്തെ രണ്ട് നടിമാർക്ക് ദുരനുഭവം ഉണ്ടായതും ഇതേ മാളിലാണ്. താൻ പങ്കെടുക്കുന്ന കാരണത്താൽ ട്രെയിലർ ലോഞ്ച് പരിപാടിക്ക് അനുമതി പിൻവലിച്ച തീരുമാനം വേദനിപ്പിച്ചുവെന്ന് ഷക്കീല പ്രതികരിച്ചു. ( shakeela not allowed omar lulu film trailer launch cancelled ).
മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷം കോഴിക്കോട്ടെ മാളിൽ ഇന്ന് വൈകീട്ട് 7.30 നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതോടെ അധികൃതർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഒമറും ഷക്കീലയും ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘കോഴിക്കോട്ടെ മാളിലാണ് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നത്. 7.30ന് ആയിരുന്നു പരിപാടി അറേഞ്ച് ചെയ്തത്. എന്നാൽ അവിടെ നിന്ന് ചെറിയ ചെറിയ എതിർപ്പുകൾ വന്ന് തുടങ്ങി, വൈകുന്നേരത്തോട് കൂടി അവിടെ പറ്റില്ല, സെക്യൂരിറ്റി പ്രശ്നങ്ങൾ എന്നൊക്കെ പറഞ്ഞ് പരിപാടി ഒഴിവാക്കി. ചേച്ചി ഇവിടേക്ക് പോരുകയും ചെയ്തു, ഇപ്പോൾ ശരിക്കും ഞങ്ങൾ ആകെ വിഷമത്തിലായി, ഇക്കാര്യത്തിൽ ചേച്ചിയോട് താൻ ക്ഷമ ചോദിക്കുകയാണ്’ – ഒമർ ലുലു വ്യക്തമാക്കി.
Story Highlights: shakeela not allowed omar lulu film trailer launch cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here