Advertisement

‘തനിക്ക് ആരെയും ഭയമില്ല, തന്നെയും ആരും ഭയപ്പെടേണ്ട’; ശശി തരൂർ

November 19, 2022
Google News 2 minutes Read

കോൺഗ്രസ് പരിപാടികളിൽ നിന്ന് തനിക്ക് വിലക്കില്ലെന്ന് ശശി തരൂർ എംപി. തനിക്ക് ആരെയും ഭയമില്ല, തന്നെയും ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പരിപാടി റദ്ദാക്കിയത് സാങ്കേതികമാണ്. പരിപാടി മാറ്റിയതിനെക്കുറിച്ച് അറിയാൻ യൂത്ത് കോൺഗ്രസിനോട് ചോദിക്കണം. പാർട്ടിയിൽ തനിക്ക് ശത്രുക്കൾ ഇല്ലെന്നും ശശി തരൂർ പറഞ്ഞു.

നേരത്തെ ശശി തരൂർ പങ്കെടുക്കുന്ന നാളത്തെ സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയിരുന്നു. അസൗകര്യങ്ങൾ മൂലമാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ് വിശദീകരിച്ചു. ‘സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിക്കും.

കണ്ണൂരിൽ ശശി തരൂരിനെ പങ്കെടുപ്പിച്ച് സെമിനാർ നടത്താൻ തീരുമാനിച്ചില്ലെന്ന് ഡിസിസി അധ്യക്ഷൻ പറഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് തരൂർ സന്ദർശനം നടത്തുന്നത്.

Story Highlights: Shashi Tharoor says he is not be banned from Congress events

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here