Advertisement

മിസൈൽ പരീക്ഷണം; ഉത്തരകൊറിയ പ്രകോപനം അവസാനിപ്പിക്കണമെന്ന് യുഎൻ മേധാവി

November 19, 2022
Google News 2 minutes Read

ഉത്തരകൊറിയ പ്രകോപനപരമായ നടപടികൾ നിർത്തണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ അദ്ദേഹം അപലപിച്ചു. “ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയോട് കൂടുതൽ പ്രകോപനപരമായ നടപടികളിൽ നിന്ന് ഉടൻ പിന്മാറണമെന്ന് സെക്രട്ടറി ജനറൽ ഗുട്ടെറസ് ആവർത്തിക്കുന്നു” – വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പതിച്ചത് ജപ്പാന്‍റെ വടക്കന്‍ ദ്വീപിനടുത്താണ്. ഉത്തരകൊറിയുടെ ഈ മാസത്തെ രണ്ടാമത്തെ പ്രധാന ആയുധ പരീക്ഷണമാണിത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് വിക്ഷേപിക്കപ്പെട്ട മിസൈല്‍. വടക്കന്‍ കൊറിയ ഇതുവരെ പരീക്ഷണം നടത്തിയ ബാലിസ്‌റ്റിക് മിസൈലുകളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഈ പരീക്ഷണത്തിലൂടെ വടക്കന്‍ കൊറിയയുടെ ആണവ പ്രഹരശേഷി വര്‍ധിച്ചിരിക്കുകയാണ്.

യുഎസിന്‍റെ എല്ലാ ഭാഗവും ഈ ബാലിസ്റ്റിക് മിസൈലിന്‍റെ പരിധിയില്‍ വരും. ശക്തിതെളിയിച്ച് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്‌തിക്കളില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കുകയും ഉത്തരകൊറിയ ലക്ഷ്യം വയ്ക്കുന്നു. വടക്കന്‍ കൊറിയയുടെ ആണവപദ്ധതി തടയുക ലക്ഷ്യം വച്ച് ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസിന്‍റെ ശ്രമത്തെ റഷ്യയും ചൈനയും എതിര്‍ക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ പരീക്ഷണങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Story Highlights: UN Chief Urges North Korea To Stop Provocations After Missile test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here