Advertisement

നടന്‍ അബ്ബാസ് ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായി

November 20, 2022
2 minutes Read
actor abbas is at hospital

പരസ്യങ്ങൡലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അബ്ബാസ്. തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളും അബ്ബാസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ബാസിന്റെ ശസ്ത്രക്രിയയും പൂര്‍ത്തിയായി. ശസ്ത്രക്രിയ സംബന്ധിച്ച് നടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും അബ്ബാസ് പങ്കുവച്ചിട്ടുണ്ട്.

അബ്ബാസിന്റെ വാക്കുകള്‍:
‘ആശുപത്രിയിലായിരിക്കുമ്പോള്‍ എന്റെ ഉത്കണ്ഠകള്‍ ഏറ്റവും മോശമാണ്. പക്ഷേ ഭയങ്ങളെ ഞാന്‍ മറികടക്കാന്‍ ശ്രമിച്ചു. എന്റെ മനസ്സിനെ ശാക്തീകരിക്കാന്‍ ഞാനെന്നെ തന്നെ സഹായിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയായി. വൈകാതെ വീട്ടിലേക്ക് മടങ്ങണം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി’.

കണങ്കാലിന് പരുക്ക് പറ്റിയ വിവരം അബ്ബാസ് നേരത്തെ സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചിരുന്നു. ഫിസിയോതെറപ്പി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു നടന്‍.

Read Also: തമിഴില്‍ എല്ലാം മാറി, എന്നെ അമ്മ എന്നാണ് വിളിക്കുന്നത്, കേരളം ഒട്ടും മാറിയിട്ടില്ല; ഷക്കീല പറയുന്നു

തന്റെ വിശേഷങ്ങളും യാത്രകളും ഭക്ഷണ പരീക്ഷണങ്ങളുമെല്ലാം അബ്ബാസ് സോഷ്യല്‍ മിഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. 1978ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത അമ്മുവിന്റെ ആട്ടിന്‍കുട്ടിയിലൂടെ തന്റെ മൂന്നാം വയസ്സില്‍ ബാലനടനായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച അബ്ബാസ്, നായകനായ ആദ്യ സിനിമ 1996 ല്‍ പുറത്തിറങ്ങിയ കാതല്‍ ദേശം എന്ന തമിഴ് ചിത്രമാണ്.

Story Highlights: actor abbas is at hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement