Advertisement

‘മികച്ച ബീഫ് തന്നെ വേണം’; അർജന്റീനയും ഉറുഗ്വേയും ഖത്തറിലെത്തുന്നത് 900 കിലോ ഇറച്ചിയുമായി

November 20, 2022
Google News 2 minutes Read
Argentina Uruguay takes 900 kilo beef to qatar world cup

ഖത്തർ ലോകകപ്പിനായി അർജന്റീനയും ഉറുഗ്വേയും ഖത്തറിലെത്തി കഴിഞ്ഞു. കളിക്കാർക്ക് വേണ്ട എല്ലാ തയാറെടുപ്പുകളുമായി പറന്നിറങ്ങിയ അധികൃതർ കളിക്കാരുടെ ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. ടീം അംഗങ്ങൾക്ക് മികച്ച നിലവാരമുള്ള ഇറച്ചി തന്നെ ലഭ്യമാക്കാൻ 900 കിലോഗ്രാം ബീഫുമായാണ് ഇരുരാജ്യങ്ങളും ഖത്തറിൽ എത്തിയിരിക്കുന്നത്.

ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുടെ സംസ്‌കാരവുമായി ഇഴുകിചേർന്ന ഭക്ഷണമാണ് അസാദോ. ‘ഏറെ പ്രകൃതിദത്തവും സുസ്ഥിരവുമായ ഉത്പന്നമാണ് അസാദോ. അതിന്റെ ഗുണനിലവാരം ലോകത്തെ അറിയിത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകകപ്പ് അതിന് ഏറ്റവും അനുയോജ്യമാണ്’- ഉറുഗ്വേയ് ഫുട്‌ബോൾ അസോസിയേഷൻ പറയുന്നു. ഉറുഗ്വേയിലാണ് ലോകത്തെ ഏറ്റവും മികച്ച ബീഫ് ലഭിക്കുന്നത്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് അസാദോ. അസാദോ ഒരു വിഭവം മാത്രമല്ല, അതിനും മുകളിലാണ്. ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അസാദോ. ഇത് കഴിക്കുന്ന സമയത്താണ് ഞാൻ കളിച്ചും ചിരിച്ചും ഇരിക്കുന്നത്. എല്ലാവരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു അസാദോ’- അർജന്റീനയുടെ കോച്ച് ലയണൽ സ്‌കലോനി പറയുന്നു.

Story Highlights: Argentina Uruguay takes 900 kilo beef to qatar world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here