Advertisement

VAR; ഇക്വഡോറിന്റെ ആദ്യ​ഗോൾ നശിപ്പിച്ച വാർ നിയമം എന്ത്?

November 20, 2022
Google News 3 minutes Read
Qatar World Cup video assistant referee var

ഖത്തർ ലോകകപ്പിലെ ആദ്യ ​ഗോൾ പിറന്നത് മൂന്നാം മിനിറ്റിലാണ്. ഇക്വഡോറിനായി വലൻസിയ നേടിയ ആ ​ഗോൾ റഫറി ആദ്യം അനുവദിച്ചെങ്കിലും പിന്നീട് ​ഗോളല്ലെന്ന് വിധിക്കുകയായിരുന്നു. വാർ നിയമപ്രകാരമാണ് ( വിഡിയോ അസിസ്റ്റന്റ് റഫറീസ്) ഇക്വഡോറിന് ആദ്യ ​ഗോൾ നഷ്ടമായത്. എന്താണ് ഈ വാർ നിമയം?. മത്സരത്തിൽ ​റഫറി ഗോൾ അനുവദിച്ചാലും വിഡിയോ പരിശോധനയിലൂടെ ​ഗോളാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന രീതിയാണ് വാർ നിയമം. ​ഗോൾ അനുവ​ദിക്കുന്നതിൽ മാത്രമല്ല, അടിയന്തരമായി തോന്നുന്ന മറ്റ് അവസരങ്ങളിലും റഫറി വിഡിയോ പരിശോധിച്ച് തിരുത്തലുകളും മറ്റും വരുത്താറുണ്ട്. ക്രിക്കറ്റിലെ ഡി.ആർ.എസിന് സമാനമാണ് ഫുട്ബോളിലെ വാർ നിയമം. ( Qatar World Cup video assistant referee var ).

2022 ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൂന്നാം മിനിറ്റിൽ ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമം തട്ടി ക്കളഞ്ഞതിന് പിന്നാലെയാണ് ആറാം മിനിറ്റിൽ വലൻസിയ പെനാൽറ്റി ഗോൾ നേടിയത്. ഇക്വഡോറിനായി ഇന്നർ വലൻസിയ നേടിയ ആദ്യ ​ഗോൾ നഷ്ടമായതിന്റെ ക്ഷീണം വലൻസിയ തന്നെ പതിനാറാം മിനിറ്റിൽ തീർക്കുകയായിരുന്നു. ഖത്തർ താരം അൽ ഷീബിന്റെ ഫൗളിനെ തുടർന്നാണ് വലൻസിയയ്ക്ക് പെനാൽറ്റി ലഭിച്ചത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

മൂന്നാം മിനിറ്റിൽ ഖത്തറിനെതിരെ ഇക്വഡോർ നേടിയ ​ഗോൾ ആദ്യം അനുവദിച്ചെങ്കിലും പിന്നീട് വിഡിയോ പരിശോധനയിൽ ​ഗോളല്ലെന്ന് കണ്ടെത്തുകയായിരുന്നു. മത്സരം ആരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് 13-ാം നമ്പർ താരം ഇന്നർ വലൻസിയ ​ഗോൾ നേടിയത്. എന്നാൽ വാർ നിയമത്തിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ​ഗോൾ നഷ്ടമാവുകയായിരുന്നു.

5-3-2 എന്ന ഫോർമാറ്റാണ് ഖത്തറിന്റേത്. 4-4-2 എന്ന ഫോർമാറ്റിലാണ് ഇക്വഡോർ കളിക്കുന്നത്. ആദ്യ നിമിഷങ്ങളിൽ തന്നെ മുൻതൂക്കം സ്ഥാപിക്കാനാനുള്ള ശ്രമിത്തിലാണ് ഇരു ടീമുകളും. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിക്കുന്നത്.

ഖത്തർ ടീം : സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.

ഇക്വഡോര്‍ ടീം: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.

Story Highlights: Qatar World Cup video assistant referee var

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here