കേദാർനാഥിലെ കൊടുംതണുപ്പിൽ തപസനുഷ്ഠിക്കുന്ന ശിവയോഗി; ചിത്രത്തിന് പിന്നിലെ വാസ്തവമെന്ത് ? [ 24 Fact Check ]

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ കൊടുംതണുപ്പിൽ തപസനുഷ്ഠിക്കുന്ന ശിവയോഗിയുടെ ചിത്രം അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിൽ തപസ് അനുഷ്ഠിക്കുകയാണെന്ന രീതിയിൽ കണ്ണടച്ച് ഒരാൾ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. ഫേസ്ബുക്കും ട്വിറ്ററുമടക്കം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഇത് പങ്കുവച്ചിട്ടുള്ളത്. ( fact behind ice covered sivyogi )
എന്നാൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെയാണ്, ഹരിയാനയിൽ നിന്നുള്ള ബാബ സർബംഗി എന്ന സന്യാസിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് 2020 മുതൽ ഒരു വിഡിയോ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. ഈ പേജിൽ പഞ്ച് അഗ്‌നി തപസ്യ എന്ന തലക്കെട്ടിൽ ഒരു വിഡിയോയും നൽകിയിട്ടുണ്ട്. വിഡിയോയിലെ ആൾ തന്നെയാണ് വ്യാജ ചിത്രത്തിലുള്ളത്.

ബാബാ ഭലേഗിരി ജി മഹാരാജ് എന്നയാൾ പൂജയും മറ്റും നടത്തുന്നതും ശേഷം രണ്ടുപേർ ചേർന്ന് ഇദ്ദേഹത്തിന്റെ ദേഹത്ത് ചാരം പൂശുന്നതും ഇതിൽ കാണാം. ഈ വിഡിയോയിൽ നിന്നുളള രംഗം എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. കേദാർനാഥിൽ മൈനസ് മൂന്ന് ഡിഗ്രിയിൽ തപസനുഷ്ഠിക്കുന്ന സന്യാസിയല്ല ഇതെന്ന് ചുരുക്കം.
Story Highlights: fact behind ice covered sivyogi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here